Latest News

പത്ത് വര്‍ഷമായി തനിച്ചാണ്; ഇപ്പോള്‍ വിവാഹത്തെകുറിച്ച് ആലോചനയില്ല: അമീഷ പട്ടേല്‍

മുംബൈ:  വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ഇപ്പോള്‍ ഏകയും സന്തോഷവതിയുമായി കഴിയുകയാണെന്നും താരം പറഞ്ഞു.

വിവാഹം ഇപ്പോള്‍ ആലോചനയില്‍ ഇല്ല. പത്തു വര്‍ഷമായി തനിച്ചാണ്. ഈ വര്‍ഷത്തിലൊന്നും ഒരു പുരുഷന്‍ പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പരാതിയായി പറയുകയല്ല. അത് (വിവാഹം) അതിന്റെ സമയത്തു നടക്കും, സ്വാഭാവികമായി. ഞാന്‍ ഒന്നിനു പിറകെയും ഓടാറില്ല’ – കഹോന പ്യാര്‍ഹെയില്‍ ബോളിവുഡ് കീഴടക്കിയ നടി കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ സന്തോഷവതിയായിരിക്കുക എന്നതാണ് പ്രധാനം- അമീഷ പറയുന്നു.

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top