തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരജോഡികളാണ് വിഘ്നേഷ് ശിവനും നയന്‍താരയും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇക്കഴിഞ്ഞ വാലന്റൈന്‍ഡ് ഡേയിലാണ് നയന്‍താരയുമൊത്തുളള പുതിയ ചിത്രം വിഘ്നേഷ് ശിവന് പ്രഖ്യാപിച്ചത്.
നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്ന ‘കാതുവാകുള രെണ്ടു കാതല്‍’ എന്ന ചിത്രം ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിഘ്നേഷ് ശിവന്റെ ശബരിമല സന്ദര്‍ശനം. ദൈവികമായൊരു അഡിക്ഷന് ഈ സ്ഥലത്തിനോട് ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ചിത്രം വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.