കോട്ടയം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കുടുംബ സംഗമം ഇന്ന് പാലായിൽ നടക്കും.വൈകിട്ട് പാലാ ടൗൺഹാളിൽ ജോസ് കെ മാണി എംപി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.കുടുംബ സംഗമത്തിൽ മുഖ്യാതിഥികളായി മാണി സി കാപ്പൻ എംഎൽഎ,സഫാരി ടി വി എം ഡി സന്തോഷ് ജോർജ് കുളങ്ങര,ഉപ്പും മുളകും സീരിയൽ നടൻ ഋഷി എസ് കുമാർ,സിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 22,23,24 തീയതികളിലായി കോട്ടയത്താണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 12-)o സംസ്ഥാന സമ്മേളനം.