Latest News

കാമുകിമാര്‍,വീഞ്ഞ്, വയാഗ്ര; തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതം ഇങ്ങനെ


ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരോടൊപ്പം അറസ്റ്റുചെയ്ത ഡിഎസ്പി ദേവീന്ദര്‍ സിങിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ധീരതയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിച്ച എന്‍ഐഎ സംഘത്തിന് കിട്ടിയ തെളിവുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സ്ഥിര മദ്യപാനിയായ ദേവീന്ദറിന് പ്രിയപ്പെട്ട ലഹരികളിലൊന്ന് വീഞ്ഞാണ്. നിരവധി സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലിനിടെ ദിവസേന വയാഗ്ര കഴിച്ചിരുന്നു എന്ന് ദേവീന്ദര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തില്‍ എത്തിച്ചത്. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതുകൂടാതെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ വിലവഴിച്ച് മറ്റൊരു വീടും നിര്‍മിക്കുന്നുണ്ട്. രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top