Breaking News

വിദ്യാഭ്യാസമേഖലയ്ക്ക് 19130 കോടി രൂപ; കാര്‍ഷികമേഖലയ്ക്ക് 2000 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് 19130 കോടി രൂപ. കോളേജുകളില്‍ 60 പുതിയ കോഴ്‌സുകള്‍.  പുതിയ ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ആവും. കോട്ടയം സിഎംഎസ് കോളേജ് ചരിത്രമ്യൂസിയത്തിന് 2 കോടി രൂപ. മാര്‍ച്ചിനകം ആയിരത്തോളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. പട്ടിക വിഭാഗത്തിലെ കുട്ടികള്‍ക്ക് 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും.

കാര്‍ഷികമേഖലയ്ക്ക് 2000 കോടി. നെല്‍കൃഷിക്ക് 118 കോടി നല്‍കും. നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കും. 40 കോടി മാറ്റിവെച്ചു.

ആരോഗ്യമേഖലയില്‍ വികസനം. കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കും. ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി നല്‍കും. പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് കോഴ്‌സ്, 5 കോടി.

ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും. കുടുംബശ്രീക്കായി 250 കോടി വകയിരുത്തി. 

പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി.

മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് ബേക്കല്‍ ജലപാത തുറക്കുന്നതോടെ പുതിയ ഊര്‍ജ്ജം ലഭിക്കും.

ആലപ്പുഴയിലും കണ്ണൂരിലും പൈലറ്റ് പദ്ധതിക്ക് 10 കോടി
കുട്ടനാട് പാക്കേജിന് 750 കോടി.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി. എല്ലാ മത്സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യഫെഡ് ഗോഡൗണുകള്‍.

5000 കിലോമീറ്റര്‍ റോഡ് നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

വയനാടിന് 2,000 കോടിയുടെ 3 വര്‍ഷ പാക്കേജ്.  ഇടുക്കിക്ക് 1,000 കോടിയുടെ പാക്കേജ്

ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണം. 
കയര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍.

ക്ഷേത്ര പുനരുദ്ധാരണത്തിന് 5കോടി. ‘തത്വമസി’ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും.

വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി . മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‌ജെന്‍ഡേഴസിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും ലളിതകലാ അക്കാദമിക്ക് 7 കോടി

കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും. കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും

റബര്‍ പാര്‍ക്ക് ഈ വര്‍ഷം സ്ഥാപിക്കും.

കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 രൂപയ്ക്ക് മുകളിലാകും

2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്്കരണകേന്ദ്രത്തിന് 3 കോടി വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍നിന്ന് വൈനുണ്ടാക്കാന്‍ സംവിധാനമൊരുക്കും

പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി, കാന്‍സര്‍ മരുന്നുകളുടെ വില കുറയും

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വര്‍ദ്ധിപ്പിക്കും

ടൂറിസം പ്രോത്സാഹനത്തിന് 323 കോടി. മുസിരിസ് പദ്ധതി 2012ല്‍ കമമീഷന്‍ ചെയ്യും. ആലപ്പുഴയെ പൈതൃക നഗരമാക്കും

പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും.വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും

പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും

വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും.പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി

മെട്രോ, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും

25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്.വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും

സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും.

ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും

1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും

സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും, ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു

കിഫ്ബി 2020-21 കാലയളവില്‍ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്‌ലൈ ഓവര്‍ നിര്‍മിക്കും.74 പാലങ്ങള്‍ നിര്‍മിക്കും. 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top