ന്യൂഡല്‍ഹി: എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജനാര്‍ദന്‍ ദ്വിവേദി, ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന അംഗമായ ജനാര്‍ദന്‍ ദ്വിവേദി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും ചെയ്തു. ഭഗവദ്ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം ദ്വിവേദി വേദി പങ്കിട്ടത്.
കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് ബിജെപിയില്‍
By
February 4, 2020 3:08 pm