Kerala Politics

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചത്: ഗവര്‍ണര്‍


കോഴിക്കോട്: കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്ന് ഗവര്‍ണര്‍. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം, ഉത്തരവാദമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കനാവില്ലെന്നും ഗവര്‍ണര്‍. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

തനിക്കെതിരായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയരുത്. വിമര്‍ശനങ്ങള്‍ ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറായ താനും നിയമസഭയുടെ ഭാഗമാണ്. ഭരണഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നത് ഒരോരുത്തരുടെ ഉത്തരവാദിത്വമാണ്. ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് അവകാശങ്ങളും ചുമതലകളുമുണ്ട്. നിയമസഭയെ ഉപദേശിക്കുകയും തിരുത്തുകയും താക്കീത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top