Breaking News

സ്‌കൂള്‍ വിട്ടപ്പോഴുണ്ടായ തിക്കും തിരക്കും;കെനിയയില്‍ 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം

നെയ്‌റോബി: സ്‌കൂള്‍ വിട്ടപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. തലസ്ഥാനമായ നെയ്‌റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ ഇന്നലെ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്.

40 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്.

മൂന്നുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാകാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പൊലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top