Latest News

പ്രതികളുടേത് തന്ത്രം; വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതികള്‍ മനപ്പൂര്‍വ്വമാണ് വധഷിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍. നിയമപോംവഴിക്ക് പ്രതികള്‍ കാലതാമസം വരുത്തുന്നെന്നും സോളിസിറ്റര്‍ ജനറല്‍. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്താന്‍ കാത്തിരിക്കേണ്ടതില്ലെന്നും  ദയാഹര്‍ജി തളളപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.

രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാട്എടുക്കാനാകും.അതിനാല്‍ നാലുപേരുടെയും ശിക്ഷ ഒരുമിച്ച് നടത്തണമെന്ന വ്യവസ്ഥയെ അനുകൂലിക്കുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിക്കുന്നു.  കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top