Latest News

വായുവില്‍ പക്ഷിയായി പറന്ന്..സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്/Video

ബാറ്റിംഗില്‍ നിരാശനായെങ്കിലും ബേ ഓവല്‍ ടി20യില്‍ ഫീല്‍ഡില്‍ താരമായി സഞ്ജു സാംസണ്‍. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് സഞ്ജുവിന്‍റെ സാഹസികത ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു. മാത്രമല്ല, ബൗണ്ടറിക്ക് പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടിയിടാനും താരത്തിനായി. വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ഇതോടെ നേടാനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top