ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. ഈ വിമാനത്തില്‍ മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് ഉള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കൂ.
ഇന്ന് പുലര്‍ച്ചെ 3.10ന് വുഹാനില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 9.20 ഓടെയാണ് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. കടുത്ത പനി അനുഭവപ്പെട്ട നാല് ഇന്ത്യക്കാരെ വിമാനത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കടുത്ത പനിയുള്ളതിനാല്‍ ചൈനീസ് അധികൃതര്‍ ഇവരുടെ യാത്ര വിലക്കുകയായിരുന്നു.
Seven Maldivians onboard Air India special flight arriving from coronavirus-hit Wuhan
— ANI Digital (@ani_digital) February 2, 2020
Read @ANI Story| https://t.co/ZSLVyidbXt pic.twitter.com/Z3wX7Add6M
Delhi: Second Air India special flight carrying 323 Indians and 7 Maldives citizens, that took off from Wuhan (China) has landed at Delhi airport. #Coronavirus pic.twitter.com/RrLd52ZjnJ
— ANI (@ANI) February 2, 2020