ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റിനെ പൊള്ളയായ ബജറ്റാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം ആയിരിക്കാം. എന്നാല്‍ ഇതില്‍ ഒന്നുമില്ല. പൊള്ളയായ ബജറ്റാണ്. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നം. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു പദ്ധതികളും ബജറ്റില്‍ താന്‍ കണ്ടില്ല. ഈ ബജറ്റില്‍ ചില തന്ത്രങ്ങള്‍ ഉള്ളതായി താന്‍ മനസിലാക്കുന്നു. വിവിധ കാര്യങ്ങളില്‍ സംസാരിക്കുകയും പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പല കാര്യങ്ങളിലും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Congress leader Rahul Gandhi: Maybe this was the longest #Budget speech in history but it had nothing, it was hollow. https://t.co/1j2Gf1mM5I pic.twitter.com/lPpap3PaTJ
— ANI (@ANI) February 1, 2020