ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെയ്പ്പ്. തോക്കുമായെത്തിയ യുവാവ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ചു. വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റു. ഇയാളെ എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമി വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം (യെ ലോ ആസാദി) എന്ന് വെടിയുതിര്‍ത്തയാള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ കാണാം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
A goon is brandishing a gun shouting “Yeh Lo Aazadi” and hundreds of Delhi Police personnel are standing right there just watching as he shot a student of Jamia
— Srivatsa (@srivatsayb) January 30, 2020
Wth is happening! Law and Order has totally collapsed.
This is Godse’s India now..
pic.twitter.com/pkzICJH3Ku