Breaking News

മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണെന്ന് രാഹുല്‍ ചോദിച്ചു. മോദി ഇന്ത്യക്കെതിരെ ഇന്ത്യക്കാര്‍ യുദ്ധം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഒരു ഭാവിയുമില്ല. പൗരത്വനിയമവും പൗരത്വരജിസ്റ്ററും പാക്കിസ്ഥാനും തൊഴിലവസരം സൃഷ്ടിക്കില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടും. നാഥുറാം ഗോഡ്‌സേയുടെയും മോദിയുടെയും ആശയം ഒന്നായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ ഭരണഘടനാ സംരക്ഷണറാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top