തിരുവനന്തപുരം: ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ഒ. രാജഗോപാല്‍. സമാനസാഹചര്യം ബിജെപിയില്‍ മുമ്പ് ഉണ്ടായിട്ടില്ല. പൗരത്വനിയമപരതിഷേധത്തില് അടക്കം സമയോചിതമായി തീരുമാനമെടുക്കന്‍ നേതൃത്വമില്ല. അക്കാര്യങ്ങള്‍ താന്‍ അമിത് ഷായെ കത്തിലൂടെയും ജെ പി നഡ്ഡയെ നേരിട്ടും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.