കൊച്ചി: കോട്ടയത്ത് വെച്ച് ഫെബ്രുവരി 22, 23, 24 തീയ്യതികളില്‍ നടക്കുന്ന 12-ാമത് സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു. എറണാകുളം സിഒഎ ഭവനില്‍ നടന്ന ചടങ്ങില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് തീം സോങിന്റെ ഓഡിയോ പ്രകാശനം ചെയ്തു.
തീം സോങിന്റെ വീഡിയോ സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന് പ്രകാശനം ചെയ്തു.
തുടര്‍ന്ന് കേരളവിഷന് ബ്രോഡ്ബാന്‍ഡിന്റെ പുതിയ പരസ്യം കെബിപിഎല് മാനേജിങ് ഡയറക്ടര്‍ കെ ഗോവിന്ദന് പ്രകാശനം ചെയ്തു.
സിഒഎ സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ്, കെസിസിഎല്‍ എംഡി പിപി സുരേഷ് കുമാര്‍ , കെസിബിഎല്‍ ചെയര്മാന് പ്രവീണ്‍ മോഹന്‍,കെസിബിഎൽ മാനേജിങ് ഡയറക്ടർ രാജ്മോഹൻ മാമ്പ്ര, സിഒഎ സംസ്ഥാന സെക്രട്ടറി സജീവ് കുമാര്‍, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിആര്‍ സുധീര്‍, നിസാര്‍ കോയാപറമ്പില്‍, സിബി പിഎസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. സിഒഎ സംസ്ഥാന കമ്മിറ്റിയംഗങ്ങളും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.