Latest News

സ്വവര്‍ഗബന്ധത്തിന് നിര്‍ബന്ധിച്ചു;ക്രൂര പീഡനം നേരിട്ടെന്ന് നിർഭയ പ്രതികൾ കോടതിയിൽ

നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ക്രൂരപീഡനം നേരിട്ടെന്ന് അഭിഭാഷകന്‍. മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ജയിലില്‍ കൊല്ലപ്പെട്ട റാംസിങ്ങിന്റെ കേസ് ആത്മഹത്യയാക്കിമാറ്റിയെന്നും മുകേഷിന്റെ അഭിഭാഷകന്‍ ആരോപിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. 

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. മതിയായ ആലോചനകളില്ലാതെയാണ് രാഷ്ട്രപതി ദയഹര്‍ജി തള്ളിയതെന്നാണ് ഹര്‍ജിയിലെ വാദം. പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top