Breaking News

കൊറോണ വൈറസ് ചൈനയുടെ രഹസ്യ ജൈവായുധ പരീക്ഷണമോ?

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ചൈനയുടെ രഹസ്യ ജൈവായുധമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നും വ്യാപിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണന്ന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ആവില്ലെന്നാണ്‌ ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹാത്തിന്റെ പ്രതികരണം.വാഷിംഗ്ടണ്‍ ടൈംസ് ആണ് ഡാനിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം.’ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി’ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നിര്‍മിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയാണിത്. ലബോറട്ടറിയില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തിയില്‍ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോര്‍ന്നതോ ആവാം വൈറസ് പുറത്തേക്ക് പോയതെന്നാണ് ഷോഹാത്തിന്റെ നിഗമനം. എന്നാല്‍ ഇതിനാവശ്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

വുഹാനിലെ കടല്‍ വിഭവ വിപണന കേന്ദ്രത്തില്‍ നിന്നും അല്ല വൈറസ് വ്യാപനം ആരംഭിച്ചതെന്നും അവ ചൈന മെനഞ്ഞെടുത്ത കഥകളാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിക്ക് മാര്‍ക്കറ്റില്‍ നിന്നല്ല രോഗം ബാധിച്ചതെന്ന പഠനം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം റിപ്പോര്‍ട്ടുകളോട് ചൈന പ്രതികരിക്കാത്തതും ജൈവായുധ ആരോപണങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top