Breaking News

കൊറോണ വൈറസ്:കേന്ദ്രസംഘം കൊച്ചിയിലെത്തി

കൊച്ചി: കൊറോണ വൈറസ് പരിശോധനയ്ക്കായി കേന്ദ്രസംഘം കൊച്ചിയിലെത്തി.എയർപോർട്ടിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തും. വൈറസ് ബാധ തടയാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തും. തുടർന്ന് കേന്ദ്ര സംഘം റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് ഡോ.ഷൗക്കത്തലി പറഞ്ഞു.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top