ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് പോപ് ഗായിക കാമില കബെല്ലോയും കാമുകന് ഷോണ്‍ മെന്റസും. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന് ലഭിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇരുവരും രംഗത്തെത്തിയത്.
‘എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ ട്വന്റിവണ്‍ പൈലറ്റ്സ് ചെയ്തതു പോലെ സ്റ്റേജില്‍ അടിവസ്ത്രം ധരിച്ച് ഞങ്ങള്‍ എത്തും’. 2017-ല്‍ വണ്‍ പൈലറ്റ്സ് ടീം ടെയ്ലര് ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മ്മിപിച്ച് കാമില പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില പറഞ്ഞു.