Kerala Politics

ജംബോ പട്ടിക വെട്ടിച്ചുരുക്കി ഹൈക്കമാന്‍ഡ്; വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി

ന്യൂഡല്‍ഹി : കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിച്ചുരുക്കി. കേരളത്തിലെ ഭാരവാഹി പട്ടികയില്‍ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് നടപടിയെന്നാണ് സൂചന. പുതിയ പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയില്‍ 45 പേരാണ് ഉള്ളതെന്നാണ് വിവരം. പത്ത് വൈസ് പ്രസിഡന്റുമാര്‍, 20 ജനറല്‍ സെക്രട്ടറിമാര്‍ എന്ന നിലയിലാണ് പുതിയ പട്ടിക. 

കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ ഭാരവാഹി പട്ടിക വരുന്നതില്‍ സോണിയാ ഗാന്ധി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തില്‍ ഹൈക്കമാന്‍റ് ഉറച്ച്‌ നിന്നതായാണ് വിവരം. വൈകിയാലും കുഴപ്പമില്ല മികച്ച നേതൃനിര വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. വനിതാ പ്രാതിനിധ്യം കുറഞ്ഞതും പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണ ലഭിക്കാത്തതും വിമര്‍ശനത്തിനിടയാക്കി. വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച്‌ എഐസിസിക്ക് കത്ത് നല്‍കിയിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top