Alappuzha

തൊഴില്‍ സംരക്ഷിക്കുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നേറുമെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍; ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം നടന്നു

ചാരുംമൂട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 100% ജനാധിപത്യരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍. മേഖലാ സമ്മേളനം മുതല്‍ തുടങ്ങി ജില്ലാ സമ്മേളനങ്ങളോടെ സംസ്ഥാന സമ്മേളത്തിലെത്തി നില്‍ക്കുമ്പോള്‍ സംഘടനയിലെ ഈ ജനാധിപത്യം ദൃശ്യമാണെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ സംരക്ഷിക്കുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നേറുമെന്നും  കെ വിജയകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കമ്പനിയുടെ ഷെയര്‍ സമാഹരണ ഉദ്ഘാടനം വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. സിഒഎ ജില്ലാ പ്രസിഡന്റ് നിസ്സാര്‍ കോയപ്പറമ്പില്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് ഷിബു ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ലതീഷ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ രാജീവ് പണിക്കര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിആര്‍ സുധീര്‍, അജിത്ത് ദാസ്, കെഎസ് സുനില്‍ എന്നിവര്‍ ആശംസകളറിയിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സുധിന്‍ പാമ്പാല സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top