കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായത്.
അതേസമയം ഇന്നലെ സ്വര്‍ണവില പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. ഇതോടെ പവന് 29,600 രൂപയും ഗ്രാമിന് 3,700 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.