ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്. ആറ് പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നല്‍കിയത്.
കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാരെന്നും, എണ്ണം കുറയ്ക്കാനാകുമോയെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചു.