മാവേലിക്കര: സ്കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു. തെക്കേക്കര വാത്തികുളം കാവിന്‍താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല റ്റി(41) ആണ് മരിച്ചത്.
ശ്രീകല സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയില്‍ തട്ടുകയും നിയന്ത്രണം വിട്ട് ലോറിയ്ക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.മാവേലിക്കര പുഷ്പ ജംഗ്ഷന് കിഴക്ക് ഭാഗത്ത് വെച്ച് ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.