കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 12-ാമത് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് മുഖ്യാതിഥിയായി. കെബിപിഎല് മാനേജിങ് ഡയറക്ടര്‍ കെ ഗോവിന്ദന്, സിഒഎ സംസ്ഥാന സെക്രട്ടറി കെ സജീവ്കുമാര്‍, സിഒഎ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശികുമാര്‍, സിഒഎ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, ശ്രീനാരായണന്, കെ രഘുനാഥ്, സിസിഎന്‍ മാനേജിങ് ഡയറക്ടര്‍ ടിവി മോഹനന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ലോഹിതാക്ഷന് സ്വാഗതവും സിഒഎ കാസര്‍കോട് മേഖലാ സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു
പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിഒഎ സംസ്ഥാനപ്രസിഡന്റ് കെ വിജയകൃഷ്ണന് നിര്‍വഹിച്ചു. സിഒഎ ജില്ലാ പ്രസിഡന്റ് എം മനോജ്കുമാര്‍ അധ്യക്ഷനായി. സിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ്കുമാര്‍ വിവി അനുശോചനം അറിയിച്ചു. സിഒഎ ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷന് ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഒഎ ജില്ലാ ട്രഷറര്‍ സദാശിവകിണി സാമ്പത്തിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ ഹരീഷ് പി നായര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും കെബിപിഎല് മാനേജിങ് ഡയറക്ടര്‍ സംഘടനാ റിപ്പോര്‍ട്ടും സിസിഎന്‍ ചെയര്മാന് കെ പ്രദീപ്കുമാര്‍ സിസിഎന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന സെക്രട്ടറി കെ സജീവ്കുമാര്‍ പാനല്‍ അവതരണം നടത്തി. സിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന് പാണ്ഡ്യാല്‍ സ്വാഗതം പറഞ്ഞു.