Latest News

നേപ്പാളില്‍ മലയാളികളുടെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു

നേപ്പാളില്‍ 8 മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള എട്ട് ടൂറിസ്റ്റുകളെയാണ് നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ദമ്പതികളും കുട്ടികളും ഉള്‍പ്പെടുന്നു. പ്രവീണ്‍കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി.ബി (39), ഇന്ദു രഞ്ജിത്ത്(34), വൈഷ്ണവ് രഞ്ജിത്ത്(2), ശ്രീഭദ്ര(9), അഭിനവ് സൂര്യ(9), അഭി നായര്‍ (7) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top