ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്കുന്ന വലിയ സൈറണ്‍ മുഴങ്ങി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം: യുഎസ് എംബസിക്ക് സമീപം 3 മിസൈലുകള്‍ പതിച്ചു
By
January 21, 2020 7:38 am