തൊടുപുഴ: മൂലമറ്റം വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി. നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്സ്ഫോര്മാണു പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9.15 ഓടുകൂടിയാണ് അപകടം.
രണ്ടാം നന്പര് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഭൂര്‍ഗര്‍ഭ നിലയമായതിനാല്‍ പുക നിറഞ്ഞിരിക്കുകയാണ്. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ല. ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേന എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
.