Entertainment

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി കാവ്യ/Video

സീരിയല്‍ താരം മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി കാവ്യ മാധവന്‍. ദിലീപ് ഇല്ലാതെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ കാവ്യ എത്തിയത്. താരനിബിഡമായി നടന്ന വിവാഹ ചടങ്ങില്‍ കാവ്യ ഉള്‍പ്പെടെ മലയാള സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുളള നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.  തിരുവനന്തപുരത്ത് വെച്ചാണ് മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹം നടന്നത്. ചടങ്ങിനിടെ തന്റെ അടുത്ത് എത്തിയവര്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തതിന് ശേഷമാണ് കാവ്യ മടങ്ങിയത്. തിരുവനന്തപുരം സ്വദേശിയാണ് മായാ വിശ്വനാഥ്. ദിലീപില്ലാതെ ചടങ്ങിനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top