Breaking News

പാലക്കാട് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണു; നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്

പാലക്കാട് നൂറണിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണു. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അന്തരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന്  ധനസഹായത്തിനു വേണ്ടിയായിരുന്നു മത്സരം.

നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. മത്സരം തുടങ്ങുന്നതിന് മുമ്പാണ് ഗ്യാലറി തകര്‍ന്നുവീണത്. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top