Breaking News

അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ച അമ്മയെ തേടി മകനെത്തി

ഇടുക്കി: അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ച വീട്ടമ്മയെ തേടി മകനെത്തി. അടിമാലി പോലീസ് സ്‌റ്റേഷനിലാണ് മകന്‍ മഞ്ജിത്ത് ഹാജരായത്. മാധ്യമങ്ങളിലൂടെയാണ് അമ്മയെ കുറിച്ച് മഞ്ജിത്ത് അറിഞ്ഞത്. രോഗിയായ വയനാട് സ്വദേശി ലൈലാമണി (55)യെ ആണ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ 2 ദിവസം കഴിഞ്ഞു. അവശനിലയിലായ വീട്ടമ്മയെ പോലീസ് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി. താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറഞ്ഞത്. നേരത്തെയും അമ്മയെ മാത്യു വഴിയില്‍ ഉപേക്ഷിച്ച് കടന്നിരുന്നെന്ന് മകന്‍ മൊഴി നല്‍കി.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top