ന്യൂഡല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ വിശാലബെഞ്ച് 23 ദിവസം വാദം കേള്‍ക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കാന്‍ 10 ദിവസം വീതം നല്‍കും, മറുപടി വാദത്തിന് 3 ദിവസവും. പരിഗണന വിഷയങ്ങള്‍ തീരുമാനിക്കാന്‍ അഭിഭാഷകര്‍ യോഗം ചേര്‍ന്നു. വിഷയങ്ങല്‍ ക്രോഡീകരിച്ച് നല്കാന് അഡ്വ: വി ഗിരിയെ ചുമതലപ്പെടുത്തി.
മറുപടി വാദത്തിനായി ഇരുപക്ഷത്തിനും ഓരോ ദിവസം നല്‍കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അടുത്ത മാസം മൂന്നിനാണ് വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രാഥമിക വാദം കേള്‍ക്കലില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സെക്രട്ടറി ജനറല്‍ യോഗം വിളിച്ചുചേര്‍ത്തത്. കേസില്‍ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് യോഗത്തില്‍ പങ്കെടുത്തു. വിശാലമായ വിഷയങ്ങള്‍ ആയതില്‍ ഓരോരുത്തരും ഏതെല്ലാം ഭാഗങ്ങള്‍ വാദിക്കണം എന്നതില്‍ വ്യക്തത വരുത്താനായിരുന്നു യോഗം.