ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്റെ വിക്ഷേപണം വിജയകരം. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്ന് ജി സാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ കൂട്ടാകും.
#Ariane5 Flight #VA251 carrying #GSAT30 and EUTELSAT KONNECT successfully liftoff pic.twitter.com/PLRiMgidPw
— ISRO (@isro) January 16, 2020