COA

സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയുമായി കണ്ണൂര്‍ ജില്ലാ സമ്മേളനം; 11 മേഖല കമ്മിറ്റികള്‍ ഘോഷയാത്രയില്‍ അണിനിരന്നു

കണ്ണൂർ: കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് പാനൂരില്‍ പ്രൗഢോജ്ജ്വല തുടക്കം. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്.

അടുത്ത മാസം കോട്ടയത്ത് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ 12-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനാണ് ബുധനാഴ്ച പാനൂരില്‍ വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായത്. തെക്കേ പാനൂരില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പഞ്ചാരിമേളം, വനിതകളുടെ ശിങ്കാരിമേളം, നാസിക് ബാന്‍ഡ്, മുത്തുക്കുടകള്‍, എന്നിവ ഘോഷയാത്രയ്ക്ക് ഉത്സവ പൊലിമയേകി.

കളരിപ്പയറ്റ്, കാളവണ്ടി, കാളപൂട്ടല്‍ എന്നിവ അണിനിരത്തിയത് കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായി.
പഞ്ചാരിമേളത്തിന് പിന്നിലായാണ് സംസ്ഥാന ജില്ലാ നേതാക്കളും ജില്ലാ കമ്മിറ്റി അംഗങ്ങളും അണിനിന്നിരുന്നത്. ഇതിനു തൊട്ടു പിന്നിലായി 11 മേഖല കമ്മിറ്റികളും അവരുടെ നിശ്ചല, ചലന ദൃശ്യങ്ങളും വാദ്യമേളകളും യഥാക്രമം മാഹീ, തലശ്ശേരി, പയ്യന്നൂര്‍ നോര്‍ത്ത്, മട്ടന്നൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍, ഇരട്ടി, പറശ്ശിനി, പയ്യന്നൂര്‍ സൗത്ത്, ചെറുപുഴ, തളിപ്പറമ്പ് എന്നിങ്ങനെ ഘോഷയാത്രയില്‍ അണിനിരന്നു.

സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, സെക്രട്ടറി കെ.സജീവ് കുമാര്‍, ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍, സെക്രട്ടറി പി.ശശികുമാര്‍, സംസ്ഥാന ജില്ലാ മേഖല നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര പൊതുസമ്മേളന നഗരിയായ പാനൂര്‍ ഗുരുസന്നിധി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ അന്‍വര്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന് പൊതു സമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച മാഹിയില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top