ഹൈദരാബാദ്: തെലുങ്ക് കന്നട നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദയനികുതി വകുപ്പിന്റെ റെയ്ഡ്. കുടകിലുള്ള വിരാജ്പേട്ടയിലെ വീട്ടിലാണ് റെയ്ഡ്.
‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നായികയാണ് രശ്മിക മന്ദാന. വിജയ് ദേവേരകൊണ്ടയുടെ നായികയായെത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചത്. മൂന്ന് കാറുകളിലായി എത്തിയ ബെംഗളരൂവില്‍ നിന്നുള്ള ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്. ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല. നടിയുടെ അച്ഛന്റെ ഉടമസ്ഥതയിലാണ് വീട്.