തൃശൂര്‍: ലോക ഗിന്നസ് റെക്കോര്‍ഡ് കേക്ക് തൃശൂരില്‍ നിര്‍മ്മിക്കുന്നു. 6500 മീറ്റര്‍ നീളത്തില്‍ ഭീമന് കേക്ക് നിര്‍മ്മിക്കാന്‍ ബേക്കേഴ്സ് അസോസിയേഷന് കേരള (ബേയ്ക്ക്). തൃശൂരില്‍ ഡിസംബര്‍ 15 മുതല്‍ നടന്നു വരുന്ന രാപ്പകല്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ സമാപന ദിവസമായ ജനുവരി 15 ന് വൈകുന്നേരം 4 മണിക്ക് നിര്‍മ്മിച്ച കേക്ക് പ്രദര്‍ശിപ്പിക്കും.
5 ഇഞ്ച് വീതിയും 5 ഇഞ്ച് പൊക്കത്തിലുമായിരിക്കും കേക്ക് നിര്‍മ്മിക്കുന്നത്. 30 മീറ്റര്‍ കേക്ക് നിര്‍മ്മാണത്തില്‍ 1000 ഷെഫുമാര്‍ ഒരു മണിക്കൂര്‍ കൊണ്ട് 6500 മീറ്റര്‍ നീളവും 20 ടണ്ണില്‍ കൂടുതല്‍ തൂക്കവുമുള്ള കേക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ബേക്കേഴ്സ് അസോസിയേഷന്റെ ആപത് വാക്യമായ ‘ശുചിയിലൂടെ രുചി’ യിലൂന്നികൊണ്ടായിരിക്കും കേക്ക് നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയവ ഉപയോഗിക്കില്ല. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കിരണ്‍ എസ് പാലക്കല്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എംകെ ജയപ്രകാശന്‍, തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എംവി നവീന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ഹെന്നി ജോസഫ്, തൃശൂര്‍ ജില്ലാ ട്രഷറര്‍ ജെല്‍സണ്‍ ജെ ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.