ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും എഎപിയും പിന്മാറി. പൗരത്വ നിയമ ഭേദഗതി പ്രതിഷേധം ചര്‍ച്ച ചെയ്യാനാണ് യോഗം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ യോഗത്തില്‍ നിന്നും പിന്മാറിയിരുന്നു.
പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി; സംയുക്ത യോഗത്തില്‍ മമതയും മായാവതിയും പങ്കെടുക്കില്ല
By
January 13, 2020 10:25 am