ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ വാദം സുപ്രീം കോടതിയില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നേതൃത്വം നല്കുന്ന ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ചാണു വാദം കേള്‍ക്കുക.
പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. മകരവിളക്ക് കാലത്താണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയം.