Latest News

ജെഎന്‍യുവില്‍ മുഖമൂടി ധരിച്ച് ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞു


ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖമൂടി ധരിച്ച് ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞു. വ്യക്തമായ ധാരണയോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയവര്‍ എല്ലവാരും 30 വയസ്സിനു താഴെയുള്ളവര്‍, ആക്രമിസംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.

ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തില്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ  പൊലീസ് തയ്യാറായിട്ടില്ല.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം അക്രമം പൊലീസിനെ അറിയിക്കുന്നതില്‍ ജെഎന്‍യു വിസി യ്ക്ക് വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top