ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ദുബായിയും സൗദിയുമൊക്കെ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ് രംഗത്ത്.
ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബായ്ക്ക് ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു.