ടെഹ്റാന്: ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന് എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാന്. ബ്ലാക്ക് ബോക്സുകള്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിങ്ങിനോ അമേരിക്കയ്ക്കോ കൈമാറില്ലെന്ന് ഇറാന് സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് തലവന്‍ വ്യക്തമാക്കി. പരിശോധനയ്ക്കായി ഇവ ഏത് രാജ്യത്തേക്കാവും അയയ്ക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍ പ്രകാരം അപകടം നടന്നത് ഏത് രാജ്യത്തുവച്ചാണോ ആ രാജ്യത്തിനാവും അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തകര്‍ന്നുവീണ യുക്രൈന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാന്
By
January 8, 2020 7:32 pm