Breaking News

പണിമുടക്ക്, പലയിടത്തും വാഹനങ്ങൾ തടയുന്നു

തിരുവനന്തപുരം:തിരുവനന്തപുരം ടെക്‌നോപാർക്കിനു സമീപവും കൊല്ലം ചിന്നക്കടയിലും വാഹനങ്ങൾ തടയുന്നു.ടെക്‌നോപാർക്കിനു സമീപം സിഐടിയു,ഐഎൻടിയുസി പ്രവർത്തകരാണ് വാഹനങ്ങൾ തടയുന്നത്.ചിന്നക്കടയിൽ ടാക്സി വാഹനങ്ങളാണ് തടയുന്നത്. ഓട്ടോയുടെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു.

കണ്ണൂർ നഗരത്തിലും സമരാനുകൂലികൾ ഓട്ടോറിക്ഷയുടെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു.

തിരുവല്ലയിൽ സമരാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു.ഫെഡറൽ ബാങ്ക്, വിജയാബാങ്ക്,ബാങ്ക് ഓഫ് ബറോഡ, എന്നീ ബാങ്കുകളാണ് അടപ്പിച്ചത്.

കൊരട്ടി ഇൻഫോപാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top