Breaking News

ജെ.എൻ.യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നും 19 പേ​ർ​ക്കു​മെ​തി​രെ​ കേസ്

ന്യൂ​ഡ​ൽ​ഹി: ജ​വഹ​ർ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വക​ലാ​ശാ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ഗു​ണ്ടാ- എ​ബി​വി​പി ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നെ​തി​രെ കേ​സ്. ഐ​ഷി ഘോ​ഷി​നും മ​റ്റ് 19 പേ​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​ർ​വ​ർ റൂ​മി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്. ജെ​എ​ൻ​യു അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ചെ​ന്നും, ഓ​ൺ​ലൈ​ൻ ര​ജി​സ്ര്ടേ​ഷ​ൻ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളു​മു​ണ്ട. ഇ​തെ​ല്ലാ​മു​ൾ​പ്പെ​ടു​ത്തി​യാ​ണ് 20 പേ​ർ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​നു​ള്ളി​ല​ട​ക്കം 50 ലേ​റെ വ​രു​ന്ന ഗു​ണ്ടാ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം പു​ക​യു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ​വ​ർ​ക്കു നേ​രെ കേ​സെ​ടു​ക്കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top