Breaking News

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതിയില്‍ ഇറാനെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫുമായി ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ട്വിറ്ററിൽ അറിയിച്ചു. ഇറാൻ – യുഎസ് സംഘർഷം ഗുരുതരമാണെന്നും ഇതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും ജാവേദ് സരിഫിനെ അറിയച്ചതായി ജയ്ശങ്കർ പറഞ്ഞു.‌ ഇറാനുമായി ആശയവിനിമയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ടെഹ്റാനിൽ ജയ്ശങ്കറും ജാവേദ് സരിഫും കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top