കൊച്ചി: പൗരത്വ ഭേദഗതിയെ സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിച്ചതിന് മറുപടിയുമായി ഗവര്‍ണര്‍.
ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് തനിക്ക് വിയോജിപ്പ്, ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് വിയോജിപ്പ്. തന്നെ തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായതു മുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.