Breaking News

നിയമസഭ പ്രമേയത്തെ വിമര്‍ശിച്ചു; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശലംഘന നോട്ടീസ്‌

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശലംഘന നോട്ടീസ്. നിയമസഭ പ്രമേയത്തെ വിമര്‍ശിച്ചത് ചട്ടവിരുദ്ധമെന്ന് കാണിച്ചാണ് നോട്ടീസ്. കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി വരുത്തിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിയമോപദേശം തേടുന്നത് നന്നാകുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top