Breaking News

റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെയും ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെയും ഒഴിവാക്കി കേന്ദ്രം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല. പരിശോധനയുടെ മൂന്നാം റൗണ്ടില്‍ കേരളത്തെ ഒഴിവാക്കി. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമബംഗാളിനെയും ഒഴിവാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ ഒഴിവാക്കുന്നത്.  കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ നിശ്ചലദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിശ്ചലദൃശ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top