മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷ ദിനത്തില്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ചിത്രമാണ് ഐശ്വര്യ പങ്കു വച്ചത്. സാരി അണിഞ്ഞ് കഴുത്തിലും തലയിലും പൂവ് ചുറ്റിയാണ് ഐശ്വര്യ ഫോട്ടോയിലുള്ളത്. കമന്റ് ബോക്സില്‍ രസകരമായ ഓരോ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. ഇതെന്താ പൂക്കടയോ? തോട്ടില്‍ വീണതാണോ? ബാധ കേറിയോ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ സരസന് ചോദ്യങ്ങള്‍. വെറൈറ്റി ചിത്രത്തിന് രസം കുറയാത്ത കമന്റുകളുമാണ് വന്നുകൂടുന്നത്.