കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 23 ലക്ഷം രൂപ വിലവരുന്ന 567 ഗ്രാം തങ്ക ബിസ്കറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബായില്‍നിന്നും ഫ്ളൈ ദുബായ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് തങ്കം പിടികൂടിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കവറില്‍ ഒളിപ്പിച്ച് പത്ത് തങ്ക ബിസ്ക്കറ്റുകളാണ് ഇയാള്‍ കൊണ്ടുവന്നത്.
നെടുമ്പാശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
By
January 1, 2020 3:37 pm